ശാന്തി കോളേജ് ഓഫ് നഴ്സിംഗ്, എമർജൻസി നേഴ്സിങ്ങിൽ സ്റ്റേറ്റ് ലെവൽ കോൺഫറൻസ് സംഘടിപ്പിച്ചു. ഇസ്ലാമിക് വെൽഫെയർ ട്രസ്റ്റ് ചെയർമാൻ മിസ്റ്റർ അബ്ദുല്ലത്തീഫ് എം അധ്യക്ഷതവഹിച്ച ചടങ്ങിൽ ശാന്തി നേഴ്സിങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ഷീജ മാത്യു സ്വാഗതം പറഞ്ഞു. ക്രിട്ടിക്കൽ കെയർ ആൻഡ് നഴ്സിംഗ് ഫോറം കേരള ചാപ്റ്റർ സെക്രട്ടറി ഡോക്ടർ ഭാസൻ സി പരിപാടി ഉദ്ഘാടനം ചെയ്തു.
ഡോക്ടർ രാംനരേഷ്, ഡോക്ടർ പോൾ ജെ ആലപ്പാട്ട്, ഡോക്ടർ ഫവാസ് എം , ഡോക്ടർ അബ്ദുറഹ്മാൻ ഡാനി , ഡോക്ടർ ഷഹാന എംപി, ഡോക്ടർ മോഹൻ ലെസ്ലി നൂൻ, ഡോക്ടർ സജിത് കുമാർ പി തുടങ്ങിയവർ വിവിധ സെഷനുകളിൽ ക്ലാസെടുത്തു.
തുടർന്ന് വിവിധ വിഷയങ്ങളിൽ പ്രായോഗിക പരിശീലനവും പ്രബന്ധ അവതരണവും നടത്തി. ശാന്തി അക്കാദമി മാനേജർ എംകെ അഹമ്മദ് കുട്ടി, ശാന്തി ഹോസ്പിറ്റൽ ജനറൽ മാനേജർ എം കെ മുബാറക്, ശാന്തി അക്കാഡമി അഡ്മിനിസ്ട്രേറ്റർ എം കെ ജസീം തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. പ്രൊഫസർ മിനു ആൻറണി കോൺഫറൻസ് റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ സ്ഥാപനങ്ങളിൽ നിന്ന് നഴ്സിംഗ് മേഖലയിലെ 200 ഓളം പേർ പരിപാടിയിൽ സംബന്ധിച്ചു .
ശാന്തി കോളേജ് വൈസ് പ്രിൻസിപ്പൽ ഡോക്ടർ ആബിദ് ഫഹീം ടി കെ ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു